കോവിഡ് 19 കൊറോണ വൈറസിന് എതിരെയുള്ള പോരാട്ടത്തിൽ ഡോ. എം. എസ്. സുനിൽ ഫൗണ്ടേഷനും അണിചേർന്നു. ടീച്ചറുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് മാസ്കുകൾ തുന്നി പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ കുടുംബങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്തു. ആവശ്യക്കാരായ 50 പേർക്ക് പൾസ് ഓക്സി മീറ്റേഴ്സും എത്തിച്ചു നൽകി.
Category: Covid-19 Relief
ഓൺലൈൻ വിദ്യാഭ്യാസം
ഡോക്ടർ എം എസ് സുനിൽ ഫൗണ്ടേഷൻ മുൻകൈയെടുത്ത് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടുള്ള അർഹരായ വിദ്യാർഥികൾക്ക് 12 ലാപ്ടോപ്പുകളും 2 ടെലിവിഷനുകളും വിതരണം ചെയ്തു.
കൂടാതെ സൗജന്യ ഓൺലൈൻ ക്ലാസുകൾ, കൗൺസിലിംഗ്, മോട്ടിവേഷണൽ ക്ലാസുകൾ എന്നിവ 'ഉയരെ' എന്ന പദ്ധതിയുടെ കീഴിൽ സംഘടിപ്പിച്ചു.