മനുഷ്യൻ ഉൾപ്പെടെയുള്ള എല്ലാ ജീവജാലങ്ങളുടേയും ജീവിതം പരിസ്ഥിതിയുമായി ഇഴകി ചേർന്നതാണ്. പ്രകൃതിയെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു വികസനവും മാനവരാശിക്ക് ചേരുന്നതല്ല. അതിനാൽ നമ്മുടെ രാജ്യത്തിന്റെ സുസ്ഥിര വികസനത്തിന് പരിസ്ഥിതിയെ ചേർത്ത് പിടിക്കുവാനും നഷ്ടപ്പെട്ടുപോയ പ്രകൃതി സമ്പത്തിനെ പുനരാവിഷ്ക്കരിക്കുന്നതിനും വേണ്ടിയുള്ള ഡോക്ടർ എം. എസ്. സുനിലിന്റെ പ്രയത്നങ്ങൾ ശ്രദ്ധേയമാണ്.
വനങ്ങളെ സംരക്ഷിക്കുക, നശിച്ച ഭൂമി പുനസ്ഥാപിക്കുക, ജീർണിച്ച പ്രകൃതി ദൂഷ്യ ശീലങ്ങൾ കുറയ്ക്കുക. എന്നീ ആശയങ്ങൾ മുന്നിൽകണ്ടുകൊണ്ട് ടീച്ചർ നടത്തുന്ന പ്രവർത്തനങ്ങൾ ചുവടെ ചേർക്കുന്നു. ഡോക്ടർ എം എസ് സുനിൽ നിർമ്മിച്ച് നൽകുന്ന എല്ലാ വീടുകളുടെയും പരിസരത്ത് ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുകയും അത് പരിചാരിക്കാനുള്ള ഉത്തരവാദിത്വം ആ വീട്ടുകാരെ ഏൽപ്പിക്കുകയും ചെയ്യുന്നു. ഭവനം നൽകി സുരക്ഷിതർ ആക്കുന്നതിനൊപ്പം പാരിസ്ഥിതിക ബോധമുള്ള ഒരു ജനതയെയും ടീച്ചർ വാർത്തെടുക്കുന്നു.
Category: Environment Protection
വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നു
എല്ലാ വർഷവും 500 വൃക്ഷത്തൈകൾ നടുകയും 1000 ആംല ചെടികൾ ഡോ. എം എസ് സുനിൽ ഗ്രാമീണർക്ക് വിതരണം ചെയ്യുന്നു. എംജി യൂണിവേഴ്സിറ്റിയുടെ "വഴിയോര തണൽ മര പദ്ധതി" ടീച്ചറുടെ നേതൃത്വത്തിൽ പത്തനംതിട്ട റിങ് റോഡിൽ നടത്തപ്പെട്ടു.
പ്ലാസ്റ്റിക് വിരുദ്ധ പരിപാടികൾ
2010, 2011, 2012, 2013 വർഷങ്ങളിലെ ശബരിമല തീർത്ഥാടന സമയത്ത് സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ ശബരിമലയും പമ്പയും ശുചീകരിച്ചു. ഡോക്ടർ എം. എസ്. സുനിൽ മൂന്നുദിവസം പമ്പയിൽ താമസിച്ച് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള എല്ലാ തരത്തിലുള്ള മാലിന്യങ്ങളും അവിടെനിന്ന് നീക്കം ചെയ്യുകയും പേപ്പർ ക്യാരി ബാഗുകളേയും തുണി സഞ്ചികളേയും പ്രോത്സാഹിപ്പിച്ചു. അതിനായി ഇവ നിർമ്മിക്കുന്നതിനുള്ള പരിശീലനം വിദ്യാർത്ഥികൾക്കും സ്ത്രീകൾക്കും നൽകി. പമ്പ ശുചീകരണത്തിന്റെ ഭാഗമായുള്ള ആദ്യ സംരംഭമായിരുന്നു ഇത്.