പ്രകൃതിയിലെ ജല സമ്പത്ത് കോട്ടംതട്ടാതെ സംരക്ഷിക്കുക എന്നുള്ളത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്. എന്നാൽ സമീപകാലത്ത് ഏറ്റവും കൂടുതൽ മലിനീകരിക്കപ്പെടുന്നതും ജലം തന്നെയാണ്.
ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാക്കുകയും ജലസ്രോതസിനെ സംരക്ഷിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഈ ലക്ഷ്യം നിറവേറ്റുന്നതിനായി ഡോ. എം.എസ്.സുനിൽ ഫൗണ്ടേഷൻ നിരവധി ജലസംരക്ഷണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും പൂർത്തിയാക്കുകയും ചെയ്തു. അതിൽ പ്രധാനമാണ് 'ജീവാമൃതം' പദ്ധതി. ഈ പദ്ധതിയുടെ കീഴിൽ നടപ്പാക്കിയ കാര്യങ്ങൾ ചുവടെ ചേർക്കുന്നു.
40 കമ്പോസ്റ്റ് കുഴികൾ നിർമ്മിച്ചു
ഭക്ഷ്യ മാലിന്യങ്ങൾ നദികളിൽ ഒഴുക്കുന്നത് വലിയ തോതിൽ ജല മലിനീകരണത്തിന് കാരണമാകുന്നു. ഇതിന് പരിഹാരം എന്ന രീതിയിൽ ഫലപ്രദമായ മാലിന്യ നിർമാർജനത്തിനായി 40 കമ്പോസ്റ്റ് കുഴികൾ നിർമ്മിച്ചു. ഇതിൽ നിക്ഷേപിക്കുന്ന ഭക്ഷ്യ മാലിന്യങ്ങൾ പിന്നീട് വളമായി ഉപയോഗിക്കാൻ സാധിക്കും.
വനവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി കൊടുമൺ വില്ലേജിലെ അങ്ങാടിക്കൽ നോർത്തിലായി 30 'മഴക്കുഴികൾ' സ്ഥാപിച്ചു.
Category: Water Conservation
എട്ട് കുളങ്ങൾ വൃത്തിയാക്കി നവീകരിച്ചു
കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും പ്രകൃതിയെ സംരക്ഷിക്കുന്നതിനുമായി ഡോക്ടർ. എം. എസ്. സുനിൽ ഫൗണ്ടേഷൻ എൻഎസ്എസ് വോളണ്ടിയേഴ്സിന്റെ സഹായത്തോടെ കൊടുമൺ പഞ്ചായത്തിലെ പഞ്ചായത്ത് കുളവും ക്ഷേത്രക്കുളവും ഉൾപ്പെടെ എട്ട് കുളങ്ങൾ വൃത്തിയാക്കി.
രണ്ട് കനാലുകൾ നിർമ്മിച്ചു
സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ ഡോക്ടർ. എം. എസ്. സുനിൽ ഫൗണ്ടേഷൻ ഇലവുംതിട്ടക്കു സമീപമുള്ള നല്ലാനികുന്നിലെ കനാൽ വൃത്തിയാക്കി നവീകരിക്കുകയും കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി എടത്തിട്ട ഏലായിലൂടെ ഒന്നര കിലോമീറ്റർ ദൂരമുള്ള പുതിയ കനാൽ നിർമ്മിക്കുകയും ചെയ്തു.
മുൻ എം.പി ശ്രീമതി സി. എസ്. സുജാതയാണ് ഈ കനാലിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
മഴവെള്ള സംഭരണ സംവിധാനങ്ങൾ
ജീവാമൃതം പദ്ധതിയുടെ കീഴിൽ ഡോക്ടർ എം. എസ്. സുനിൽ ഫൗണ്ടേഷൻ 51 ഭവനങ്ങളിൽ മഴവെള്ള സംഭരണികൾ നിർമ്മിച്ചു.