പത്തനംതിട്ട ജില്ലയിലെ പമ്പ മേഖലകളിലുള്ള വനവാസി സമൂഹവുമായി ഇടപഴകാൻ അനുവാദം ലഭിക്കുന്ന ആദ്യ വ്യക്തിയാണ് ഡോ. എം. എസ്. സുനിൽ.
Category: Tribal Development
സംസ്ഥാന വനം വകുപ്പ് മന്ത്രിയുടെ അനുമതിയോടെ വിദ്യാഭ്യാസം, ശുചിത്വം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള വ്യക്തമായ അവബോധം വനവാസി മേഖലകളിൽ സൃഷ്ടിക്കുക എന്നതായിരുന്നു ടീച്ചറുടെ ലക്ഷ്യം. അതിനായി വൈദ്യ സൗകര്യങ്ങൾ ക്രമീകരിച്ചു. സൗജന്യ വൈദ്യ പരിശോധന, ആരോഗ്യപരമായ ഭക്ഷണ വിതരണം, വസ്ത്ര വിതരണം എന്നിവ നടത്തപ്പെട്ടു.
പശ്ചിമഘട്ടത്തിലെ അഗാധ വനമേഖലയായ പമ്പ, ചാലക്കയം, മൂഴിയാർ എന്നിവിടങ്ങളിൽ വസിക്കുന്നവർക്ക് സർക്കാരിന്റെ പിന്തുണയോടെ റേഷൻ കാർഡുകൾ വിതരണം ചെയ്യുവാനും വിദ്യാഭ്യാസത്തെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചുമുള്ള അവബോധം സൃഷ്ടിക്കുവാനും സാധിച്ചു. പ്രതിമാസ ആശുപത്രി സന്ദർശനം പ്രോത്സാഹിപ്പിക്കുകയും സ്ത്രീകളുടെ ആരോഗ്യത്തിനും ക്ഷേമത്തിനുമായുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തു.