2018 ആഗസ്ത് മാസം കേരളത്തെ സംബന്ധിച്ചിടത്തോളം ഭയാനകമായ ഒരു കാലഘട്ടമായിരുന്നു. പ്രളയം മനുഷ്യന്റെയും മൃഗങ്ങളുടെയും, മറ്റെല്ലാ ജീവജാലങ്ങളുടെയും മുകളിൽ സംഹാരതാണ്ഡവമാടിയിരുന്നു. 483 മനുഷ്യ ജീവനുകൾ കവരുകയും 140 പേരെ കാണാതാവുകയും ചെയ്തു. ആയിരക്കണക്കിന് വീടുകൾ ഒലിച്ചുപോയി. വീടുകൾ നഷ്ടപ്പെട്ട പ്രളയബാധിതരെ പാർപ്പിക്കാൻ വിവിധയിടങ്ങളിലായി 3274 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ചിരുന്നു . ധാരാളം സ്വത്ത് നഷ്ടപ്പെട്ട കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ആ പ്രളയദുരിത കാലത്തും ഡോക്ടർ എം. എസ്. സുനിൽ ഫൗണ്ടേഷൻ എന്ന തണൽമരം പ്രതീക്ഷയുടെയും ആശ്വാസത്തിന്റെയും നാളമായി ആവശ്യക്കാർക്കു മുൻപിൽ തെളിഞ്ഞിട്ടുണ്ട്. പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ദുരിത ബാധിത പ്രദേശത്ത് ആളുകൾക്ക് ആവശ്യമായ ഭക്ഷണവും വസ്ത്രവും മരുന്നുകളുമായി ടീച്ചർ ഓടിയെത്തി. വീടുകൾ നഷ്ടപ്പെട്ട് പ്രതീക്ഷയറ്റ 24 കുടുംബങ്ങൾക്ക് സുരക്ഷിതമായ ഭവനങ്ങൾ നിർമ്മിച്ചു നൽകി. കൂടാതെ ഫർണിച്ചറുകൾ, കിടക്ക, മെത്ത, കസേരകൾ, മേശകൾ, അലമാര തുടങ്ങിയവും വിതരണം ചെയ്‌തു.
Category: Flood Relief
വിദ്യാഭ്യാസ സാമഗ്രികൾ നഷ്ടപ്പെട്ട കുട്ടികൾക്ക് പുസ്തകങ്ങൾ, ബാഗുകൾ, പേന, പെൻസിലുകൾ, ഇൻസ്ട്രുമെന്റ് ബോക്സുകൾ, ഇറേസറുകൾ, കുടകൾ, വാട്ടർ ബോട്ടിലുകൾ, ടിഫിൻ ബോക്സുകൾ മുതലായവകൾ ഉൾപ്പെടുന്ന സ്കൂൾ കിറ്റുകൾ നൽകി. പ്രളയം വിതച്ച ദുരന്തത്തിൽ മാനസികമായി തകർന്നവർക്കായി സ്ട്രെസ്സ് റിലീഫ് ക്ലാസുകളും കൗൺസിലിങ്ങും അവബോധ ക്ലാസുകളും ഫൗണ്ടേഷൻ സംഘടിപ്പിച്ചു.