നമ്മുടെ സമൂഹം ധാരാളം അസമത്വങ്ങൾ നിലനിൽക്കുന്നവയാണ്. സ്ത്രീകൾക്കെതിരെയുള്ള അസമത്വങ്ങളും പീഡനങ്ങളും വർദ്ധിച്ചു വരുന്ന കാഴ്ചയാണ് നാം കാണുന്നത്. ജാതി, മതം, വർണ്ണം,ലിംഗം, വേതനം എന്നിവയെല്ലാം അസമത്വങ്ങൾക്ക് കുടപിടിക്കുന്നു. നമ്മുടെ രാജ്യം സുസ്ഥിര വികസനത്തിലേക്ക് ഉയരണമെങ്കിൽ ഇത്തരത്തിലുള്ള അസമത്വങ്ങൾ തുടച്ചു നീക്കേണ്ടത് അനിവാര്യമാണ്. ഈ ലക്ഷ്യത്തെ മുന്നിൽ കണ്ടുകൊണ്ട് ഡോക്ടർ എം. എസ്. സുനിൽ ഫൗണ്ടേഷൻ നടത്തുന്ന ധാരാളം പ്രവർത്തനങ്ങളാണ് ചുവടെ ചേർക്കുന്നത്.
ആട് ജീവനം
ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു വ്യക്തിക്കോ അല്ലെങ്കിൽ കുടുംബത്തിനോ ഒരു സഹായം നൽകി മടങ്ങുക എന്നതിനപ്പുറം അവരെ സ്വയം പര്യാപ്തരാക്കുക എന്ന ആശയത്തിൽ ഊന്നി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് ഡോക്ടർ എം. എസ് സുനിൽ ഫൗണ്ടേഷൻ.
അതിന്റെ ഭാഗമായി ഉയർന്നുവന്ന ധാരാളം പദ്ധതികളിൽ ഒന്നാണ് 'ആട് ജീവനം'.
ബന്ധുക്കൾക്കൊപ്പം കഴിയുന്ന അനാഥർക്കും എച്ച്ഐവി പോലെയുള്ള രോഗബാധിതർക്കും മുൻഗണന നൽകി അവർക്ക് സൗജന്യമായി ഒരു പെണ്ണ് ആടിനെ സമ്മാനിക്കുന്നു.
ഇതു വരുമാനം നൽകുകയും സ്വയം പര്യാപ്തരാക്കുകയും ചെയ്യുന്നു.
കൂടാതെ ഇതൊരു തുടർ പരിപാടിയാണ് എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
നൽകിയ ആടിൽ ഉണ്ടാവുന്ന ആദ്യ പെണ്ണാടിനെ മറ്റൊരു അർഹതപ്പെട്ട കുടുംബത്തിന് സമ്മാനിക്കുന്നു.
ഇങ്ങനെ ഈ പദ്ധതിയുടെ കീഴിൽ ഇരുപതോളം കുടുംബങ്ങൾ ഇന്ന് സന്തുഷ്ടരാണ്.
Category: Reduce Inequalities
സുൽപിഡ
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകളെ ഉദ്ധരിക്കുക എന്നുള്ളതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
അതിന്റെ ഭാഗമായി ആടുകളേയും തയ്യൽ മെഷീനുകളും ടീച്ചർ വിതരണം ചെയ്യുന്നു.
ഈ പദ്ധതിയിൽ ഇതുവരെ മൂന്നു തയ്യൽ മെഷീനുകളും 31 ആടുകളെയും വിതരണം ചെയ്തിട്ടുണ്ട്.
തൊഴിൽ രഹിതരായ സ്ത്രീകൾക്ക് തൊഴിൽ പരിശീലനം
സാമ്പത്തിക ബുദ്ധിമുട്ടുകളാലും പല കാരണങ്ങളാലും സമൂഹത്തിൽ നിന്ന് പിന്നോക്കം നിൽക്കുന്ന സ്ത്രീകളെ തെരഞ്ഞെടുത്ത് അവരെ സ്വയം പര്യാപ്തരാക്കുവാനും അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുവാനും വേണ്ടി വിവിധ തരത്തിലുള്ള തൊഴിൽ പരിശീലനം നൽകുന്ന പദ്ധതിയാണിത്.
വിവിധ എൻ.ജി.ഓകളുടെ സഹായത്തോടെ
ആഭരണ നിർമ്മാണം, ഫാബ്രിക് പെയിന്റിംഗ്, സോപ്പ് നിർമ്മാണം, ലോഷൻ നിർമ്മാണം, ക്യാരി ബാഗ് നിർമ്മാണം, തയ്യൽ പരിശീലനം എന്നിവ നടത്തിവരുന്നു.
ഭിക്ഷാടന മുക്തി
പത്തനംതിട്ട ജില്ലയിലെ ഭിക്ഷാടനത്തെ നിയന്ത്രിക്കാൻ ഡോക്ടർ എം. എസ് സുനിൽഫൗണ്ടേഷൻ മുൻകൈയെടുത്ത് ധാരാളം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.
ചന്ദനപ്പള്ളി തീർത്ഥാടനത്തിൽ ഭിക്ഷാടകരിൽ നിന്നും ഒരു കുട്ടിയെ ജില്ലാ പോലീസിന്റെയും ചൈൽഡ് ലൈൻ പ്രവർത്തകരുടെയും സഹായത്തോടെ മോചിപ്പിക്കാൻ ടീച്ചർക്ക് സാധിച്ചു.
ഡോ. എം എസ് സുനിലിൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കൊടുമണ്ണിലെ 3 പട്ടികജാതി കോളനികളിലായി 100 തെങ്ങുകൾ വിതരണം ചെയ്ത് നട്ടു പിടിപ്പിച്ചു. ഇതിന്റെ ഭാഗമായി കേരകേരളം പ്രോജക്ട് മെറിറ്റ് സർട്ടിഫിക്കറ്റ് ടീച്ചർ സ്വന്തമാക്കി.