സമഗ്രവും തുല്യവും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയും ആജീവനാന്ത പഠന അവസരങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കർമ്മ പദ്ധതി.
രാജ്യത്തിന്റെ സുസ്ഥിരമായ വളർച്ചയ്ക്കും നിലനിൽക്കുന്ന ദാരിദ്ര്യത്തെ ഉന്മൂലനം ചെയ്യുവാനുമുള്ള ഏറ്റവും മികച്ച ആയുധമാണ് വിദ്യാഭ്യാസം. സ്കൂൾ വിദ്യാഭ്യാസം ലഭിക്കാത്ത സമ്പന്നരായ കുടുംബങ്ങളിലെ കുട്ടികളെക്കാൾ നാലിരട്ടി കൂടുതലാണ് ദരിദ്ര കുടുംബത്തിൽ നിന്നുള്ള കുട്ടികൾ എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള അസമത്വങ്ങളും സാമ്പത്തിക ദാരിദ്ര വ്യത്യാസങ്ങളും വിദ്യാഭ്യാസത്തെ ഏറെ ബാധിക്കുന്നവയാണ്. എന്നാൽ എല്ലാ സാഹചര്യത്തിൽ പെട്ട വിദ്യാർഥികൾക്കും ഒരുപോലെ ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം ഒരുക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഡോക്ടർ എം എസ് സുനിൽ ഫൌണ്ടേഷൻ ലക്ഷ്യം വെയ്ക്കുന്നത്.
അതിന്റെ ഭാഗമായി പ്രോഗ്രാമുകൾ, സെമിനാറുകൾ, ബോധവൽക്കരണ ക്ലാസുകൾ എന്നിവ ഈ പദ്ധതിയുടെ കീഴിൽ സംഘടിപ്പിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുട്ടികൾ, മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾ, ആദിവാസി സമൂഹത്തിൽപെട്ട കുട്ടികൾ, എച്ച്ഐവി പോലെയുള്ള രോഗങ്ങൾ നേരിടുന്ന മാതാപിതാക്കൾ ഉള്ള കുട്ടികൾ എന്നിവർക്കാണ് ഈ പദ്ധതിയിൽ മുൻഗണന നൽകുന്നത്.
അങ്ങനെ സമൂഹം നേരിടുന്ന എല്ലാ തരത്തിലുള്ള അസമത്വങ്ങളും തകർത്തെറിഞ്ഞുകൊണ്ട് എല്ലാവർക്കും ശരിയായ രീതിയിൽ സ്വയം കഴിവ് കണ്ടെത്തുവാനും വ്യക്തിത്വ വികസനത്തിനും ഉപജീവനമാർഗ്ഗം നേടിത്തരുകയും ചെയ്യുന്ന വിദ്യാഭ്യാസം പ്രാപ്തമാക്കുക എന്നുള്ളതാണ് കാഴ്ചപ്പാട്.
Category: Education
പഠനോപകരണങ്ങളുടെ വിതരണം
എല്ലാ വർഷവും പത്തനംതിട്ട ജില്ലയിലെ കൊക്കാത്തോട് ആദിവാസി മേഖലയിലുള്ള ഗവൺമെന്റ് സ്കൂളിലെ വിദ്യാർഥികൾക്ക് സൗജന്യ നോട്ട്ബുക്കുകൾ, യൂണിഫോം, ബാഗുകൾ, പെൻസിലുകൾ, പേനകൾ, ഇൻസ്ട്രുമെന്റ് ബോക്സുകൾ, കാൽക്കുലേറ്ററുകൾ കുടകൾ, ടിഫിൻ ബോക്സുകൾ എന്നിങ്ങനെ ഒരു സ്കൂൾ വിദ്യാർത്ഥിക്ക് ആവശ്യമായ എല്ലാ തരത്തിലുള്ള സാധനങ്ങളും ടീച്ചർ നേരിട്ട് എത്തിക്കുകയും കുട്ടികളോട് സംവദിക്കുകയും ചെയ്യുന്നു.
വിദ്യാജ്യോതി
ഒരു എച്ച്ഐവി പോസിറ്റീവായ വിദ്യാർത്ഥി ഉൾപ്പെടെ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന 15 അനാഥരായ വിദ്യാർത്ഥികൾക്കുള്ള എല്ലാ തരത്തിലുള്ള വിദ്യാഭ്യാസ പ്രോത്സാഹനങ്ങളും സഹായങ്ങളും ഒരുക്കുന്ന പദ്ധതിയാണ് വിദ്യാജ്യോതി.
"വിധിയെഴുതും വീഥികളിൽ" സ്നേഹസ്പർശം, സാഫല്യം, വിജയത്തിലേക്കുള്ള പ്രത്യാശ
കഴിവും യോഗ്യതയും ഉണ്ടായിട്ടും സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഉന്നത വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന വിദ്യാർഥികൾക്ക് ഒരു ആശ്രയവും അവസരവുമാണ് ഈ പദ്ധതി. വീട് നിർമ്മിച്ച് നൽകിയ കുടുംബങ്ങളിലേതും, ആദിവാസി മേഖലകളിലെയും, എച്ച്ഐവി തുടങ്ങിയ രോഗങ്ങൾ നേരിടുന്ന മാതാപിതാക്കൾ ഉള്ള കുട്ടികൾക്കും മുൻഗണന നൽകിക്കൊണ്ട് സർക്കാരോ /സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കഴിവും യോഗ്യതയുമുള്ള ഇരുപതോളം വിദ്യാർഥികൾക്ക് 5000/- രൂപയുടെ സ്കോളർഷിപ്പും അവരുടെ സ്വയംപര്യാപ്തത വളർത്തുവാനുള്ള പരിശീലനങ്ങളും നൽകുന്ന പദ്ധതിയാണിത്.
അക്ഷര കുടയൊരുക്കി 20 ഗ്രന്ഥശാലകൾ
പുതുതലമുറയിലെ വിദ്യാർത്ഥികൾ നേരിടുന്ന ഏറ്റവും വലിയ ഗുരുതര പ്രശ്നമാണ് കുറഞ്ഞുവരുന്ന വായനാശീലം. അതിനു മാറ്റം വരുത്തി വായനാശീലമുള്ള ഒരു നല്ല തലമുറയെ വാർത്തെടുക്കാൻ ഡോക്ടർ എം എസ് സുനിൽ തന്നെ നേരിട്ട് മുൻകൈയ്യെടുത്ത് സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും മറ്റു വിദ്യാർത്ഥികളിൽ നിന്നും മലയാള മനോരമ, മാതൃഭൂമി തുടങ്ങിയ പത്രമാധ്യമങ്ങളുടെയും ഡിസി ബുക്സിന്റെയും സഹായത്തോടെ പുസ്തകങ്ങൾ ശേഖരിച്ച് ഗ്രന്ഥശാലകൾ നിർമ്മിക്കുന്നു.
പത്തനംതിട്ട സബ് ജയിൽ, ശബരി ബാലാശ്രമം കോന്നി, കൊക്കാത്തോട് ആദിവാസി മേഖലകൾ തുടങ്ങി നിരവധി ഇടങ്ങളിൽ ഇരുപതോളം ഗ്രന്ഥശാലകൾ നിർമ്മിക്കുവാനായി സാധിച്ചു.
സോഷ്യൽ വർക്ക് വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ് പ്രോഗ്രാം.
സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വളർത്തിയെടുക്കുവാൻ, സാമൂഹിക പ്രവർത്തനത്തിൽ ബിരുദ-ബിരുദാനന്തര ( ബി.എസ്.ഡബ്ലിയു / എം.എസ്.ഡബ്ലിയു) വിദ്യാർഥികൾക്ക് ഡോ. എം. എസ്. സുനിൽ ഫൗണ്ടേഷനിൽ ഇന്റേൺഷിപ് ചെയ്യുവാനുള്ള അവസരം ഒരുക്കുകയും സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യുന്നു.
സർഗം 2024
(26-Nov-2024)
read more
Skill Test Training Program
(28-Jul-2024)
read more
സഹവാസ ക്യാമ്പ് 'വിൻഡോ 2024'
(02-Jul-2024)
read more
വിൻഡോ 2023
(19-Dec-2023)
read more
വിൻഡോ 2023
(16-Dec-2023)
read more
Launching of SUJWALA
(05-Oct-2023)
read more
വിദ്യാകിരൺ പദ്ധതിക്ക് തുടക്കമായി
(19-Jun-2023)
read more
START TO BE SMART
(02-Aug-2022)
read more
ഈ മഴക്കാലം ഇവർ ഈ സ്നേഹക്കുട ചൂടി നനയാതെ വിദ്യാലയത്തിലേക്ക്
(17-Jul-2022)
read more
കുട്ടിക്ക് ഒരു കളിപ്പാട്ടം
(17-Jul-2022)
read more
കുട്ടികളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനുമായി 'ഉയരെ 2022'
(11-Jun-2022)
read more