പരമ്പരാഗത ഊർജവിതരണത്തിൽ സമൂഹത്തിൽ നിലനിക്കുന്ന അസംതുലിതാവസ്ഥ പരിഹരിച്ചുകൊണ്ട് ഏവർക്കും ആശ്രയിക്കാവുന്നതും സാമ്പത്തികമായി താങ്ങാവുന്നതും ആധുനികവുമായ ഊർജ്ജവിതരണസേവനങ്ങൾ എല്ലാവർക്കും ഉറപ്പു വരുത്തുക എന്നത് ഐക്യരാഷ്ട്ര സഭയുടെ സാമൂഹിക വികസന പദ്ധതികളുടെ ലക്ഷ്യങ്ങളിൽ ഒന്നാണ്.
Category: Energy Conservation
സൗരോർജ്ജ വിളക്കുകളുടെ സ്ഥാപനം
പ്രകൃതി സ്രോതസ്സുകളായ കാറ്റ്, ജലം, സൗരോർജ്ജം എന്നിവകളിൽ നിന്നുള്ള ഊർജ്ജം ഗാർഹിക ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ് . ഈ സൗകര്യം ഉപയോഗപ്പെടുത്തുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോട് കൂടി ഡോ എം എസ് സുനിൽ ഫൗണ്ടേഷൻ പത്തനംതിട്ട ജില്ലയിലെ പാവപ്പെട്ടവരും പാർശ്വ വത്കരിക്കപ്പെട്ടവുരുമായ 15 കുടുംബങ്ങൾക്ക് സൗരോർജ്ജ വിളക്കുകൾ സൗജന്യമായി സ്ഥാപിച്ചു നൽകുകയുണ്ടായി.