സുസ്ഥിര വികസനത്തിന് അനുസൃതമായ ഭക്ഷ്യ സുരക്ഷയും മെച്ചപ്പെട്ട പോഷകാഹാരവും കൈവരിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പദ്ധതി.
മുകളിൽ സൂചിപ്പിച്ചത് പോലെ കേവലം ഭവന നിർമ്മാണത്തിൽ ഒതുങ്ങുന്നതല്ല ഡോ. എം. എസ് സുനിൽ ഫൌണ്ടേഷന്റെ സാമൂഹിക പ്രവർത്തനങ്ങൾ.
അതിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് 'സൗജന്യ ഭക്ഷ്യ, ഫലവ്യഞ്ജന വിതരണം'.
എല്ലാ മാസവും ഡോ. എം. എസ്. സുനിൽ നേരിട്ട് സന്ദർശിച്ച് അർഹരായ കുടുംബങ്ങൾക്ക് തന്റെ സ്നേഹവും കരുതലും ഭക്ഷണ കിറ്റുകളായും ഫലവ്യഞ്ജന കിറ്റുകളായും എത്തിക്കുന്നു.
വയോജനങ്ങൾ, വിധവകൾ, ക്യാൻസർ രോഗികൾ, എച്ച്ഐവി രോഗികൾ, പോഷകാഹാര കുറവുള്ള കുടുംബങ്ങൾ, ഇവർക്കെല്ലാം തന്നെ എല്ലാ മാസവും ടീച്ചറുടെ കാറിന്റെ ശബ്ദം കേൾക്കുന്നത് വലിയ പ്രതീക്ഷയുടെ നാദമാണ്. മുപ്പത് കുടുംബളെ ഉൾപ്പെടുത്തി 2008-ലാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.
ഇന്ന് ഈ സ്നേഹ പദ്ധതിയുടെ ലാളണം അനുഭവക്കുന്നത് പത്തനംതിട്ട, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലെ നൂറോളം കുടുംബങ്ങളാണ്. സഹാനുഭൂതിയും സന്മനസ്സുമുള്ള ദുബൈയിലെ കുടുംബ കൂട്ടായ്മയും 'ദിശ' എന്ന സംഘടനയും ടീച്ചറുടെ സ്വന്തം വരുമാനവും ചേർന്നാണ് ഈ പദ്ധതിക്കായുള്ള ചിലവുകൾ നടത്തി വരുന്നത്.
ഓരോ കിറ്റിലും അരി, ധാന്യങ്ങൾ, പഞ്ചസാര, വെളിച്ചെണ്ണ, മുളക് പൊടി, ഉപ്പ്, മല്ലിപ്പൊടി, ടോയ്‌ലറ്റ് സോപ്പ്, വാഷിംഗ് സോപ്പ്, ബിസ്‌ക്കറ്റ്, ബ്രെഡ്, കാപ്പിപ്പൊടി, ചായപ്പൊടി, മഞ്ഞൾപ്പൊടി, ഗോതമ്പ് പൊടി, അരിപ്പൊടി, കടുക്, ഓട്സ്, പച്ചക്കറികൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നു.
Category: Grocery Distribution
നന്മ വിരുന്ന്
എല്ലാ മാസവും 'ദിശ' എന്ന സംഘടനയുടെ സഹരണത്തോടെ പത്തനംതിട്ട, കൊല്ലം ജില്ലകളിലെ അർഹരായ നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യ, ഫലവ്യഞ്ജന കിറ്റുകൾ യാതൊരു പരസ്യവും കൂടാതെ വ്യക്തിപരമായി വീടുകളിൽ നേരിട്ടെത്തിക്കുന്ന കർമ്മ പരിപാടിയാണിത്.
140 സ്നേഹ ബക്കറ്റുകളുടെ വിതരണം
സന്മനസ്സുകളുടെ സഹകരണത്തോടെ കൊടുമൺ എടതിട്ടയിലെ ഒരു കോളനിയിൽ 140 സ്നേഹ ബക്കറ്റുകൾ വിതരണം ചെയ്തു.
ഭക്ഷണ സാമഗ്രികളും പ്രധാനപെട്ട വീട്ടുപകരണങ്ങളായ കാൽക്കുലേറ്റർ, റേഡിയോ, പുസ്തകങ്ങൾ, പേന, വസ്ത്രങ്ങൾ , സോപ്പ്, മറ്റ് ആവശ്യവസ്തുക്കൾ അടങ്ങിയതായിരുന്നു ഈ സ്നേഹ ബക്കറ്റുകൾ.
കരുതൽ പദ്ധതി
എല്ലാ വർഷവും നന്മയുടെയും പ്രത്യാശയുടെയും കൂട്ടായ്മയുടെയും ഉത്സവങ്ങളായ ഓണത്തിനും ക്രിസ്തുമസ്സിനും പത്തനംതിട്ട ജില്ലയിലെ കൊടുമൺ, ചുരുളിക്കോട്, ചിറ്റാർ, അട്ടച്ചാക്കൽ, കീരുകുഴി എന്നീ പ്രദേശങ്ങളിലെ വിവിധ കോളനികളിൽ വസിക്കുന്ന അർഹരായ കുടുംബങ്ങൾക്ക് അരിയും ഭക്ഷ്യ വസ്തുക്കളും വിതരണം ചെയ്യുന്ന പദ്ധതിയാണിത്.
ഓണാഘോഷം 2024
(17-Sep-2024)
read more
നന്മവിരുന്ന് പദ്ധതി
(14-Mar-2024)
read more
സ്നേഹ വീടുകളുടെ കുടുംബ സംഗമവും സ്നേഹവിരുന്നും സംഘടിപ്പിച്ചു
(26-Dec-2023)
read more
നന്മവിരുന്ന് പദ്ധതി
(16-Dec-2023)
read more
നന്മവിരുന്ന് പദ്ധതി
(07-Dec-2023)
read more
നന്മവിരുന്ന് പദ്ധതി
(19-Oct-2023)
read more
കുടുംബസംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു
(21-Aug-2023)
read more
നന്മവിരുന്ന് പദ്ധതി
(31-Jul-2023)
read more
കരുതൽ, കേരകേരം പദ്ധതികൾ ഉദ്‌ഘാടനം ചെയിതു
(26-May-2023)
read more
സ്നേഹ വീടുകളുടെ കുടുംബ സംഗമവും സ്നേഹവിരുന്നും സംഘടിപ്പിച്ചു (Thanks to Disa group of Dubai, Jobe and Raichel Mathews)
(27-Dec-2022)
read more
Nanmavirunnu
(12-Nov-2022)
read more
നന്മ വിരുന്ന് (Monthly Grocery Distribution to the most needy)
(20-May-2022)
read more