രാജ്യത്തിന്റെ സുസ്ഥിര വികസനത്തിന് വിദ്യാഭ്യാസം പോലെതന്നെ വളരെ പ്രധാനപ്പെട്ടതാണ് ശാരീരിക - മാനസിക ആരോഗ്യവും.
ഈ ആരോഗ്യം എല്ലാവർക്കും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഡോ. എം. എസ് സുനിൽ ഫൌണ്ടേഷന്റെ നേതൃത്വത്തിൽ പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളിലെ വിവിധ ഇടങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ, അവബോധ ക്ലാസുകൾ തുടങ്ങി ധാരാളം പരിപാടികൾ സംഘടിപ്പിക്കുന്നു.
മെഡിക്കൽ ക്യാമ്പുകൾ
പത്തനംതിട്ട ജില്ലയിൽ ചിക്കുൻഗുനിയ പടർന്നു പിടിച്ച സാഹചര്യത്തിൽ ഏഴംകുളം, പറക്കോട്, കുറുമ്പകര, ചിറ്റാർ, പത്തനംതിട്ട ബസ് സ്റ്റാൻഡ്, കാതോലിക്കേറ്റ് കോളേജ് ക്യാംപസ്, എടത്തിട്ട എന്നിവിടങ്ങളിൽ ചോറ്റാനിക്കര മെഡിക്കൽ സെന്ററിന്റെ സഹായത്തോടെ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു.
വനവാസി മേഖലകളായ ചാലക്കയം, മൂഴിയാർ എന്നിവിടങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുകയും 'ഐക്കൺ' കൂട്ടായ്മയുടെ സഹായത്തോടെ സിഎംഎസ് യു.പി സ്കൂളിൽ തിമിര നിർണ്ണയ ക്യാമ്പും അതിനു തുടർച്ചയായി 23 തിമിര ശസ്ത്രക്രിയകളും സൗജന്യമായി നടത്തി.
ഇത് കൂടാതെ 5 നേത്രപരിശോധനാ ക്യാമ്പുകളും എളന്തൂർ കോളനി, എളന്തൂർ സർക്കാർ സ്കൂൾ, മുട്ടം കോളനി എന്നിവിടങ്ങളിലെ നിർധനരായ ആളുകൾക്ക് സൗജന്യ കണ്ണട വിതരണവും ചെയ്തു.
എച്ച്ഐവി-എയ്ഡ്സ് അവബോധം
എച്ച്ഐവി/എയ്ഡ്സ് ബോധവത്കരണത്തിനായി 28 പരിപാടികളോളം സംഘടിപ്പിച്ചു.
എച്ച്ഐവി രോഗികൾക്കായി പ്രവർത്തിക്കുന്ന 'പ്രത്യാശ കേന്ദ്രം' എന്ന സ്ഥാപനം ഡോ. എം. എസ്. സുനിൽ നേരിട്ട് സന്ദർശിക്കുകയും ആവശ്യമായ ഭക്ഷണവും പുസ്തകങ്ങളും മറ്റും വിതരണം ചെയ്തു അവർക്കൊരു ആശ്വാസ ലാളനം പകരുകയും ചെയ്യുന്നു.
രക്തദാന ക്യാമ്പുകൾ
ഡോ. എം. എസ് സുനിൽ ഫൌണ്ടേഷന്റെ നേതൃത്വത്തിൽ ഇതുവരെ 31 രക്തദാന ക്യാമ്പുകൾ നടത്തപ്പെട്ടു.
ഓരോ വർഷവും ബ്ലഡ് ബാങ്കിലേക്കും ആശുപത്രികളിലേക്കും അത്യാഹിത കാര്യങ്ങൾക്കുമായി 350 യൂണിറ്റ് രക്തമാണ് ഈ പദ്ധതിയുടെ കീഴിൽ നൽകിവരുന്നത്.
വീൽ ചെയറുകളുടെ വിതരണം
പാർശ്വവത്കരിക്കപ്പെട്ട, സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന വികലാംഗർക്കായി 276 വീൽ ചെയറുകൾ വിതരണം ചെയ്തു.
ഇതുകൂടാതെ പല കാലയളവുകളിലായി ഗാന്ധി ഭവനിലെ അന്തേവാസികൾക്കും 45 വീൽ ചെയറുകൾ നൽകി.
ഡോക്ടർ എം. എസ് സുനിലിന്റെ സ്വന്തം വരുമാനത്തിൽ നിന്നാണ് ഈ വീൽ ചെയറുകളെല്ലാം തന്നെ നേരിട്ട് വീടുകളിൽ എത്തിച്ചു കൊടുക്കുന്നത്.
വീൽ ചെയറിനു പുറമേ 5 നിർധനരായ വികലാംഗർക്ക് മുച്ചക്ര സൈക്കിളുകളും നൽകിയിട്ടുണ്ട്.
Category: Medical Support
സ്കൂൾ കുട്ടികൾക്കായുള്ള കൗമാര ആരോഗ്യ ക്ലാസുകൾ
മുകളിൽ സൂചിപ്പിച്ചതു പോലെ ഒരു മനുഷ്യന്റെ ആരോഗ്യം എന്നത് ശരീരത്തെ മാത്രം കേന്ദ്രീകരിക്കുന്നതല്ല. അവന്റെ മാനസിക ആരോഗ്യവും വളരെ പ്രധാനപ്പെട്ടതാണ്. ഇത്തരത്തിലുള്ള മാനസിക ആരോഗ്യത്തിന്റെ വികാസം കൗമാരപ്രായത്തെ ഏറെ സ്വാധീനിക്കുന്നു.
ഡോക്ടർ എം. എസ്. സുനിൽ ഒരു സാമൂഹിക പ്രവർത്തകയ്ക്കും അപ്പുറം ഒരു അധ്യാപിക കൂടിയാണ്.
കൗമാര പ്രായത്തിലുള്ള കുട്ടികൾ നേരിടുന്ന മാനസിക-സാമൂഹിക സംഘർഷങ്ങളെ കുറിച്ചുമുള്ള വ്യക്തമായ അവബോധം ടീച്ചർക്കുണ്ട്.
ആയതിനാൽ ഇവരെ പ്രോത്സാഹിപ്പിക്കാൻ സ്കൂൾ കുട്ടികൾക്ക് പ്രത്യേകിച്ച് ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് ക്ലാസുകളും കൗമാര ആരോഗ്യ ക്ലാസുകളും വിവിധ ജില്ലകളിൽ സംഘടിപ്പിക്കുന്നു.
വോക്കിങ് എയ്ഡുകളുടെയും വാട്ടർ ബെഡ്ഡുകളുടെയും വിതരണം
പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികൾക്ക് 10 വോക്കിങ് സ്റ്റിക്കുകളും ഒരു വാക്കറും 5 വാട്ടർ ബെഡുകളും വിതരണം ചെയ്തു.
ദരിദ്രരായ രോഗികൾക്കുള്ള കൈത്താങ്ങ്
കോഴിക്കോട് ജില്ലയിലെ മെഡിക്കൽ പ്രതിനിധികളുടെ സഹായത്തോടെ മരുന്നുകൾ ശേഖരിച്ച് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് എത്തിച്ചുകൊടുക്കുന്നു.
കൂടാതെ ഡോക്ടർമാരുടെ സഹായത്തോടെ അനാഥാലയങ്ങളിലും മരുന്നുകൾ എത്തിക്കുന്നു.
ശ്രവണസഹായി വിതരണം
ഡെന്മാർക്കിലുള്ള വാക്ക്മാൻ എന്ന വ്യക്തിയുടെ സഹായത്തോടെ പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലെ പാവപെട്ട നൂറ് ബധിരർക്ക് കോഡ്‌ലെസ് ഡിജിറ്റൽ ശ്രവണ സഹായികൾ വിതരണം ചെയ്യുകയും
ഘടിപ്പിക്കുകയും ചെയ്തു.
മാനസിക വൈകല്യം ഉള്ളവരെ പുനരധിവസിപ്പിച്ചു
കഴിഞ്ഞ കുറച്ചുവർഷങ്ങളായി ബന്ധുമിത്രാദികളാൽ ഉപേക്ഷിക്കപ്പെട്ട, മക്കളാൽ ഉപേക്ഷിക്കപ്പെട്ട, മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട മാനസിക വൈകല്യം നേരിടുന്ന ആളുകളെ കണ്ടെത്തി അവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുവാൻ മുൻകൈ എടുക്കുന്നു.
ഇത്തരത്തിൽ 76 പേരെയാണ് പത്തനാപുരം ഗാന്ധിഭവൻ, കാരുണ്യ ഭവൻ, തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് പുനരധിവസിപ്പിച്ചത്.