Mobirise Website Builder v4.11.6






Snehabhavanam 237- ഡോ. എം. എസ്. സുനിലിൻ്റെ കനിവ് ശ്രീലേഖയും കുടുംബവും സുരക്ഷിതരായി
(15-Feb-2022)



സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായ നിരാലംബാർക്ക് പണിത് നൽക്കുന്ന 237-മത് സ്നേഹ ഭവനം ഉള്ളന്നൂർ പൈവഴി കൊല്ലംപറമ്പിൽ ശ്രീലേഖ മനോജിനും കുടുംബത്തിനും നൽകി. പാംഇന്റർനാഷണൽ മുൻ പ്രസിഡൻറ് രാജേഷ് പിള്ളയുടെ സഹായത്താലാണിത്. താക്കോൽ ദാനവും ഉദ്ഘാടനവും സാഹിത്യകാരൻ ബിന്യാമിൻ നിർവഹിച്ചു. എൻഡോമെട്രിയോസിസ് എന്ന രോഗത്തിന് ചികിത്സയിലായിരുന്ന ശ്രീലേഖ ഭർത്താവ് മനോജും രണ്ട് കുട്ടികളുമായി ഇടിഞ്ഞു വീഴാറായ ചോർന്നൊലിക്കുന്ന സുരക്ഷിതമല്ലാത്ത ഒരു വീട്ടിൽ ആയിരുന്നു താമസം. ഓട്ടോറിക്ഷ തൊഴിലാളിയായ മനോജ് ഭാര്യയുടെ ചികിത്സക്കും കുട്ടികളുടെ പഠന ചിലവുകൾക്കുമായി ഏറെ ബുദ്ധിമുട്ടുകയായിരുന്നു. സ്വന്തമായി ഒരു വീട് എന്നത് വെറും സ്വപ്നം മാത്രമായിരുന്നു. ഇവരുടെ കഥ മനസിലാക്കിയ രാജേഷ് സ്വന്തമായി വീട് പണിതപ്പോൾ ഒരു അർഹതപ്പെട്ട കുടുംബത്തിന് കൂടി വീട് നൽകണമെന്ന ആഗ്രഹത്തിലാണ് ടീച്ചറിൽ കൂടി സഹായം എത്തിച്ചത്. പാം ഇന്റർനാഷണലിൻ്റെ സഹായത്താൽ ടീച്ചർ പണിയുന്ന രണ്ടാമത്തെ വീടാണിത്. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻപിള്ള, വാർഡ് മെമ്പർ വിനോദ് കുമാർ, പന്തളം പോളിടെക്നിക് കോളേജ് പ്രിൻസിപ്പാൾ ആർ. പ്രീത, എൻ. എസ്. എസ്. ഡയറക്ടർ ബോർഡ് അംഗം പന്തളം ശിവൻ കുട്ടി, തുളസിധരൻ പിള്ള, കെ. പി. ജയലാൽ, ജോസ് കെ. തോമസ്, ഇന്ദു ലക്ഷ്മി എന്നിവർ സംസാരിച്ചു.