Mobirise Website Builder v4.11.6






275 -മത് സ്നേഹഭവനംകൈമാറി
(15-Mar-2023)



സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ നിർമിച്ചു നൽകുന്ന 275 -മത് സ്നേഹഭവനം റാന്നി മടത്തുംപടി ചാലുങ്കൽ ബിനുമോൾക്കും കുടുംബത്തിനും ലഭിച്ചു.സ്വന്തമായി ഭവനം ഇല്ലായിരുന്ന ബിനുമോളും ഭർത്താവ് ബിനുവും മൂന്ന്‌ കൊച്ചുകുട്ടികളുമായി വീടിനു വേണ്ടി മുട്ടാത്ത വാതിലുകൾ ഇല്ല.വാടക പോലും കൊടുക്കാൻ നിവൃത്തിയില്ലാതെ കഴിഞ്ഞിരുന്ന ഇവരുടെ ദുരവസ്ഥ അറിഞ്ഞ ഡോ.എം.എസ്.സുനിൽ വിദേശ മലയാളിയും റാന്നി സ്വദേശിയുമായ ജിജി ജേക്കബിൻ്റെ സഹായത്തോടെ 2 മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് നിർമിച്ചു നൽകുകയായിരുന്നു. വീടിൻ്റെ താക്കോൽ ദാനവും ഉദ്‌ഘാടനവും എം.എൽ.എ പ്രമോദ് നാരായണൻ നിർവഹിച്ചു.റാന്നി പഴവങ്ങാടി പഞ്ചായത്ത് പ്രസിഡൻറ് അനിത അനിൽകുമാർ, വാർഡ് മെമ്പർ ഷൈനി ടി. മാത്യൂസ്, പ്രോജക്ട് കോഡിനേറ്റർ കെ.പി. ജയലാൽ, പാസ്റ്റർ പ്രസാദ് എന്നിവർ സംസാരിച്ചു.