Mobirise Website Builder v4.11.6






റോസമ്മക്കും കുടുംബത്തിനും വീട് സമ്മാനിച്ചു. (240)
(13-Feb-2025)



ഡോ.എം.എസ്. സുനിൽ ഭവനരഹിതരായ നിരാലംബർക്ക് നിർമിച്ചു നൽകുന്ന 340- മത് സ്നേഹഭവനം കോട്ടമുറി കടുത്താനം റോസമ്മ ജോർജ് കുട്ടിക്കും കുടുംബത്തിനും ആയി ചിക്കാഗോ മലയാളി അസോസിയേഷൻ അംഗമായ ടോം വെട്ടിക്കാട്ടിൻ്റെയും സുനി വെട്ടിക്കാട്ടിൻ്റെയും 25- മത് വിവാഹ വാർഷിക സമ്മാനമായി നിർമ്മിച്ചു നൽകി.വീടിൻ്റെ താക്കോൽദാനവും ഉദ്ഘാടനവും ടോം വെട്ടിക്കാടും സുനി വെട്ടിക്കാടും ചേർന്ന് നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായി വീട് നിർമ്മിക്കുവാൻ സാധിക്കാതെ പെൺകുഞ്ഞുങ്ങളുമായി കഴിഞ്ഞിരുന്ന റോസമ്മയും ജോർജുകുട്ടിയും അവരുടെ ദയനീയ അവസ്ഥ മനസ്സിലാക്കിയ ബന്ധുകൂടിയായ ടോം ഇവർക്കായി സഹായം നൽകുകയായിരുന്നു. ടോം നൽകിയ തുക ഉപയോഗിച്ച് ടീച്ചർ ഇവർക്ക് ആയി മൂന്ന് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും വരാന്തയും അടങ്ങിയ ആയിരം സ്ക്വയർ ഫീറ്റ് വലിപ്പമുള്ള വീട് നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ പ്രോജക്ട് കോഡിനേറ്റർ കെ.പി.ജയലാൽ, ജിമ്മി വെട്ടിക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.