Mobirise Website Builder v4.11.6






Snehabhavanam 215-നിർധന കുടുംബത്തിനു വീടിൻ്റെ രൂപത്തിൽ വിവാഹ സമ്മാനം
(23-Aug-2021)



വിവാഹദിനത്തിൽ നിർധന കുടുംബത്തിന് വീട് സമ്മാനിച്ചു യുവ ദമ്പതികൾ. ഷിക്കാഗോയിൽ ജനിച്ചു വളർന്ന ജാസ്മിൻ കടവിലിൻ്റെയും ആൽവിൻ്റെയും വിവാഹം കഴിഞ്ഞ ദിവസം യുഎസിലായിരുന്നു. വിവാഹ സമ്മാനമായാണ് കുളനട കൈപ്പുഴ ചരുവിൽ മോടിയിൽ വട്ടത്തുണ്ടിൽ സുധയ്ക്കും കുടുംബത്തിനുമായി വിവാഹ ദിനത്തിൽ തന്നെ വീടിൻ്റെ താക്കോൽ കൈമാറിയത്. കാലുകൾക്ക് സ്വാധീനക്കുറവുള്ള സുധ കണ്ണിനു കാഴ്ച്ചയില്ലാത്ത ഭർത്താവും അഞ്ചു വയസ്സുള്ള മകനുമായി ടാർപോളിൻ കുടിലിലായിരുന്നു താമസം. രണ്ട് മാസം മുൻപ് ശക്തമായ കാറ്റിലും മഴയിലും ഈ കുടിൽ തകർന്ന് വീണു. മേൽക്കൂര കാറ്റിൽ പറന്നു പോയി. സ്വന്തമായി വീട് നിർമിക്കാൻ നിവൃത്തിയില്ലാതിരുന്ന ഇവരുടെ ദയനീയ അവസ്ഥ നേരിൽ കണ്ട സാമൂഹിക പ്രവർത്തക ഡോ. എം. എസ്.സുനിൽ ഇവരെ സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ ജാസ്മിൻ്റെ സഹായത്തോടെ ഇവർക്കായി വീട് നിർമിച്ചു നൽകി. വീടിൻ്റെ താക്കോൽ സമർപ്പണ ചടങ്ങിൻ്റെ ഉദ്ഘാടനം നിയമസഭാ ചീഫ് എൻ. ജയരാജ് നിർവഹിച്ചു. കുളനട പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ് പി. ആർ. മോഹൻ ദാസ്, മാന്താനത്തു നന്ദകുമാർ, ഡോ. ജോസ്. ഡി. കൈപ്പള്ളി, കെ. പി. ജയലാൽ, എം. പി. ഉണ്ണികൃഷ്ണൻ നായർ, ജി. രഘുനാഥ്‌ എന്നിവർ പ്രസംഗിച്ചു.