Mobirise Website Builder v4.11.6






അജിതക്കും കുട്ടികൾക്കും 299-മത് സ്നേഹഭവനം
(14-Mar-2024)



സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിലിൽ ഭവനരഹിതർക്ക് നിർമിച്ചു നൽകുന്ന 299-മത് സ്നേഹഭവനം മഞ്ഞിനിക്കര വെട്ടോലിമല പൂങ്കാവിൽ പടിഞ്ഞാറ്റേക്കര വീട്ടിൽ വിധവയായ അജിതക്കും രണ്ടു കുട്ടികൾക്കുമായി നൽകി. വീടിൻ്റെ താക്കോൽ സമർപ്പണ ചടങ്ങിൻ്റെ ഉദ്‌ഘാടനം ഷെറി എബി മാത്യു നിർവഹിച്ചു.അജിതയും രോഗിയായ ഭർത്താവ് വിജയനും രണ്ടു കുട്ടികളും സുരക്ഷിതമല്ലാത്ത ഒരു കുടിലിൽ ആയിരുന്നു താമസിച്ചിരുന്നത്.സ്വന്തമായി വീട് വയ്ക്കാൻ ശേഷി ഇല്ലാതിരുന്ന കുടുംബത്തിന് രണ്ട് നിലകളിലായി രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ ഒരു വീട് നിർമിച്ചു നൽകി.പ്രോജക്ട് കോഡിനേറ്റർ കെ.പി. ജയലാൽ, വാർഡ് മെമ്പർ ബിന്ദു ടി ചാക്കോ,ലീല കേശവൻ,പി എ മാത്യു,ലീലാമ്മ മാത്യു,മോൻസി പോൾ എന്നിവർ സംസാരിച്ചു.