Mobirise Website Builder v4.11.6






ഡോ. എം. എസ്. സുനിലിൽ 213- മത് വീട് നൽകി
(05-Aug-2021)



സ്വാതന്ത്ര്യ ദിനത്തിൽ അടച്ചുറപ്പുള്ള വീട് സമ്മാനിച്ച് സാമൂഹിക പ്രവർത്തക. കുളനട മാന്തുക വെള്ളങ്ങാട്ടിൽ വടക്കേതിൽ വിധവയായ ഇന്ദിരയ്ക്കും കുടുംബത്തിനുമാണു ഡോ. എം. എസ്. സുനിൽ ഭവനരഹിതരായ നിരാലംബർക്കു പണിതു നൽകുന്ന 213-മത് സ്നേഹ ഭവനം സമ്മാനിച്ചത്. ഭർത്താവിൻ്റെ മരണശേഷം തകർന്നു വീഴാറായ ചോർന്നൊലിക്കുന്ന വീട്ടിൽ സുരക്ഷിതമല്ലാത്ത സാഹചര്യത്തിലായിരുന്നു ഇന്ദിരയും രണ്ട് കുട്ടികളും താമസിച്ചിരുന്നത്. മാത്യു, മേരി ദമ്പതികളുടെ സഹായത്താലാണ് ഇവർക്കുള്ള വീട് ഒരുക്കിയത്. മൂന്ന് മുറിയും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീടിൻ്റെ താക്കോൽ സമർപ്പണം സ്വാതന്ത്ര്യദിനത്തിൽ നടന്നു. ചടങ്ങിൻ്റെ ഉദ്ഘാടനവും താക്കോൽ സമർപ്പണവും കുളനട പഞ്ചായത്ത്‌ പ്രസിഡൻറ് ചിത്തിര. സി. ചന്ദ്രൻ നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ ഗീതാ ദേവി, പഞ്ചായത്തംഗം ബിജു പരമേശ്വരൻ, കെ. പി. ജയലാൽ, സൂസൻ തോമസ്, കെ. ആർ. ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.