Mobirise Website Builder v4.11.6






Snehabhavanam 222- ലതക്കും പെൺമക്കൾക്കും ഇനി മഴയെ പേടിയില്ല
(19-Oct-2021)



സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭാവനരഹിതരായ നിരാശ്രയർക്ക് പണിത് നൽകുന്ന 222-മത് സ്നേഹ ഭവനം തട്ട ഒരിപ്പുറം കുഴിഞ്ഞയ്യത്ത് ലതയ്ക്കും രണ്ട് പെൺമക്കൾക്കുമായി നൽകി. റാന്നി സ്വദേശിയായ എ. ജേക്കബിൻ്റെ സഹായത്താലാണിത്. താക്കോൽ ദാനവും ഉദ്ടഘാടനവും ഭാര്യ ജാനറ്റ് ജേക്കബ് നിർവഹിച്ചു. ഭർത്താവ് ഉപേക്ഷിച്ച ലത പെൺകുഞ്ഞുങ്ങും മകളുടെ കുഞ്ഞുമായി സ്വന്തമായ ഒരു വീടിനു വേണ്ടി മുട്ടാത്ത വാതിലുകളില്ല. മൂത്ത മകളുടെ കുഞ്ഞിൻ്റെ ഹൃദയ സംബന്ധമായ ചികിത്സക്കായി നല്ലൊരു തുക ചെലവാകുകയും ചെയ്തു. വീട്ട് ചെലവിന് ബുദ്ധിമുട്ടിയ കുടുംബത്തിൻ്റെ ദയനീയ അവസ്ഥ നേരിൽ കണ്ട ടീച്ചർ വീട് നിർമ്മിച്ചു നൽകുക ആയിരുന്നു. ചടങ്ങിൽ പന്തളം തെക്കേക്കര പഞ്ചായത്ത്‌ പ്രസിഡൻറ് രാജേന്ദ്ര പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സന്തോഷ്‌ കുമാർ, വാർഡ് മെമ്പർ പി. പി. വിദ്യാധര പണിക്കർ, കെ. പി. ജയലാൽ, സി. വി. രജിത കുമാരി, ഗിരീഷ്. ജി. നായർ എന്നിവർ പ്രസംഗിച്ചു.